2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

വിടരും മുമ്പേ വെട്ടേറ്റുവീണ പ്രിയ ശുകൂര്‍

   

"മനസ്സില്‍ നിന്ന് മായുന്നില്ല പൊന്നു ശുക്കൂര്‍ നിന്റെ നിഷ്കളങ്ക മുഖം !!! ഉമ്മ വീണ്ടും വീടിനു പുറത്ത് വന്നു നോക്കി ചോറ് തിന്നാന്‍ സമയമായിട്ടും മോനെ കാണുന്നില്ലലോ! പാവങ്ങളുടെ വല്ല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ പോയതായിരിക്കുമെന്ന് ഉമ്മ മനസ്സില്‍ പറഞ്ഞു .ഉമ്മ അഭിമാനം കൊള്ളാറുണ്ട്‌ അയല്‍വാസികളും ,നാട്ടുകാരല്ലാം ശുകൂര്‍ ചെയ്ത തന്ന ഉപകാരങ്ങളെപറ്റി ഉമ്മയോട് പറയുമ്പോള്‍ .എതരു ഉമ്മക്കും തങ്ങളുടെ മക്കളെ പറ്റി നല്ലത് കേള്‍കുമ്പോള്‍ മനസിന്‌ വല്ലാത്ത സന്തോഷം തോന്നുന്നത് സ്വാഭാവികം.

സമയം ഉച്ച കഴിഞ്ഞു മോനെ കാണുനില്ലലോ ? ഉമ്മ പുറത്തേക്ക് വന്നു ദാവൂദ് നോട് പറഞ്ഞു നീ ഒന്ന് ശുകൂരിനെ വിളിച്ചു നോക്ക് ,അവനോടു ചോറ് തിന്നിട്ടു പോകാന്‍ പറയുക ഞാന്‍ അവന്റെ കൂടെ ചോറ് തിന്നാം എന്ന് കരുതി നില്‍ക്കുകയാണു .ഉമ്മ ചോറ് തിന്നോ ശുകൂര്‍ കുറച്ചു കഴിഞ്ഞേ വരുക എന്ന് ഇടറിയ ശബ്ദത്തില്‍ ദാവൂദ് ഉമ്മയോട് പറഞ്ഞു .മോനെ നിനക്ക് എന്തെ സുഗമില്ലേ മോന്റെ മുഖം വല്ലാതെ ഇരിക്കുന്നു ,ഞാന്‍ ശുകൂര്‍ വന്നിട്ടേ ചോറ് തിന്നു എന്ന് പറഞ്ഞു ഉമ്മ വീട്ടിന്‍ ഉള്ളിലേക്ക് പോയി .ദാവൂദിന്റെ കണ്ണുകളില്‍ ചോര തുടിക്കുന്നുണ്ടായിരുന്നു ,തല കറങ്ങുന്നത് പോലെ ,ചുറ്റപാടും കൂര കുരിരുട്ടു അനുഭവപെടുന്നത്പോലെ ദാവൂദിന് തോനീ !!ആരെ വിളിക്കണം ശുകൂരിനെ രക്ഷപെടുത്താന്‍ ,ദാവുദ് തനിക്കറിയാവുന്ന സിപിഎം നേതാക്കളെ എല്ലാം വിളിച്ചു ,ചെറുപ്പത്തിലെ സഖാക്കളേ ശുക്കൂര്‍ ന്റെ ഉമ്മക്കും ജേഷ്ട്ടനും എല്ലാം അറിയാം ,ഉപ്പ അറിയപെടുന്ന സിപിഎം പ്രവര്‍ത്തകനായത് കൊണ്ട് തന്നെ ഉപ്പ മരിക്കുന്നതിനു മുന്പ് സഖാക്കള്‍ എല്ലാം വീട്ടില്‍ വരുമ്പോള്‍ അവരെയല്ലാം കാനുരുള്ളത് കൊണ്ട് തന്നെ അവരെ വിളിച്ചു പറഞ്ഞാല്‍ ശുകൂര്‍ നെ രക്ഷപെടുത്തും എന്ന് ദാവൂദ് കരുതി .എന്നാല്‍ വിളിച്ചവര്‍ ആരും രക്ഷ പെടുത്താം എന്ന് പറഞ്ഞില്ലാന്നു മാത്രമല്ല ശുകൂര്‍ കൊല്ലപെടനം എന്നാ രീതിയിലാണ് അവരുടെയല്ലാം മസില്‍ എന്ന് ദാവൂദിന് മനസിലായി .ഈ സമയങ്ങളില്‍ എല്ലാം പാര്‍ട്ടി കോടതിയുടെ വിജാരണ നേരിടുകയാണ് .എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്ന് ശുകൂര്‍ ചോദിക്കുന്നുണ്ടായിരുന്നു .ഒരാള്‍ ശുകൂര്‍ ന്റെയും കൂട്ടുകാരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി എം എം എസ വഴി അക്ഞാധ കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തു .!!സ്ത്രീകള്‍ അടക്കമുള്ള മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആ ക്രൂര കൃത്യതിന്റെ കാഴ്ച കാണാന് ആകാംഷയോടെ കാത്തിരിക്കുകയാണ് !!!ആരചാരും എത്തി .അയാളുടെ കൈല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോലിക്ക് സംവിടാനമുള്ള മൂര്‍ച്ചയുള്ള കത്തിയുമുണ്ടായിരുന്നു .ജഡ്ജിയുടെ വിധി വന്നു പാവം ശുക്കൂര്‍ ശരീരം പേടിച്ചു വിറച്ചു കണ്ണുകളിലൂടെ രക്തം കണ്ണുനീരായി ,കൈ കൂപ്പി തന്റെ വിലപെട്ട ജീവന്‍ തിരിച്ചു തരണമെന്ന് അപേക്ഷിച്ചിട്ടും രക്തം കുടിക്കുന്ന കാട്ടാള രാക്ഷസന്‍ മാര്‍ ശുകൂര്‍ ന്റെ ജീവന്‍ തിരിച്ചു കൊടുക്കാതെ ആ മൂര്‍ച്ചയുള്ള കത്തി ആ ഇളം പൈതലിന്റെ മൃതുലമായ ശരീരത്തിലേക്ക് കുത്തിയിറക്കി ,നെല്‍ കതിര് പുത്തു മനോഹാരമാകുന്ന നെല്പാടം ശുകൂര്‍ ന്റെ ശരീരത്തില്‍ നിന്ന് വരുന്ന ചുടു ചോരകൊണ്ട് ചെങ്ക്കടലായി മാറി .ഭൂമി പോലും വിറങ്ങലിച്ചു പോകുന്ന രൂപത്തില്‍ രക്തം വാര്‍ന്നു ഒഴുകി ശുകൂര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു !!!!

പാവപെട്ട ആ ഉമ്മ ചോറ് വിളമ്പി പോന്നു മോനെ കാത്തിരിക്കുകയാണ് .പുറത്തു ആളുകളുടെ ശബ്ദം കേട്ട് ഉമ്മ പുറത്തു ഇറങ്ങി നോക്കിയപ്പോള്‍ ഉമ്മ തലകറങ്ങി വീഴുന്നത് പോലെ തോനീ .തനിക്കു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു മെല്ലെ മെല്ലെ നടന്നു അകന്നു പോയ മോനെ ഇപ്പോള്‍ നാല് ആളുകള്‍ മയ്യിത്തും കട്ടിലില്‍ ചുമന്നു കൊണ്ട് വരുന്നത് കാണാന് ആ ഉമ്മാക്ക് കഴിയുമായിരുന്നില്ല . ദാവൂദിനെ കെട്ടി പിടിച്ചു ഉമ്മ ആര്‍ത്തു കരഞ്ഞു .കണ്ടു നിന്നവരുടെ എല്ലാം മനസ് പൊട്ടികൊണ്ട് അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി .എല്ലാവരും അവസാനമായി തങ്ങള്‍ക്കു നിറയെ സ്നേഹം തന്ന ശുകൂരിനെ ഒരു നോക്ക് കണ്ടു എല്ലാവരും നടന്നു അകന്നു ... എന്നാല്‍ ഉമ്മാക്ക് ഇപ്പോളും ഉറങ്ങാന്‍ സാദിക്ക്ന്നില്ല ഉറങ്ങാന്‍ കിടകുംബോലും ആ ഉമ്മയുടെ കണ്ണുകളിലും ,മനസിലും ശുകൂര്‍ ന്റെ സ്നേഹം തുടിക്കുന്ന മുഖം വരും .ഉമ്മയുടെ ഉറക്കമില്ലാത്ത രാത്രികള്‍ .....ശുകൂര്‍ നെ കൊന്നവരും കൊല്ലാന്‍ വിധി നല്‍കിയവരും ഈ ഉമ്മയുടെ ഉറക്കമില്ലാത്ത രാത്രിയിലെ പ്രാര്‍ത്ഥനകള്‍ ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ സാദിക്കില്ല .നിങ്ങള്ക്ക് വരാന്‍ പോകുന്നത് ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ നിയമ ശിക്ഷയായിരിക്കും ..ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും ശുകൂര്‍ നെ കണ്ടിട്ടില്ലാത്ത എന്നാല്‍ ഞങ്ങളുടെ മനസിന്‌ വേദന സമ്മാനിച്ചു കടന്നു പോയ പ്രിയപ്പെട്ട ശുകൂര്‍ ന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കണ്ണ് നീര്‍ പൊടിഞ്ഞു കൊണ്ട് 

ഫിറോസ്‌ കല്ലായ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ