2013, ഡിസംബർ 22, ഞായറാഴ്‌ച

ഏഷ്യനെറ്റ് ന്‍റെ അസത്യ വാര്‍ത്തകള്‍

ബിജെപി അനുകൂല വാര്‍ത്ത ചാനലകളുടെ വാര്‍ത്തകള്‍ക്കനുസരിച്ചു ലീഗ് ന് നിലപാടുകള്‍ഇടുക്കാന്‍ സാധിക്കില്ല .കാരണം "പാറകെട്ടുകളില്‍ ലീഗ് നിര്‍മിച്ചെടുത്ത നിലപാടുകള്‍ ,ചില ലീഗ് വിരോധികളുടെ അയഞ്ഞ പേശികള്‍കൊണ്ട് തകര്‍ക്കാനാവില്ല .
വര്‍ഗീയ കലാപം മൂലം എല്ലാം നഷ്ടപെട്ട് അഭയാര്‍ഥികളായി കഴിയുന്ന യുപിയിലെ മുസാഫര്‍ബാദ് ലെ പാവപെട്ട ജനവിഭാഗത്തെ സംരക്ഷികേണ്ട ഭരണാധികാരികള്‍ അത് കണ്ടില്ലന്നു നടിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒട്ടേറെ പദ്ധതികള്‍ അഭയാര്‍ഥി കേമ്പില്‍ മുസ്ലീംലീഗ് നടത്തുകയുണ്ടായി .
എന്നാല്‍ സെന്‍ട്രല്‍ കമ്മറ്റി പിരിച്ച ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത് ,അഭയാര്‍ഥി കേമ്പില്‍ താല്‍കാലിക ആശ്വാസ നടപടികള്‍ ക്ക് വേണ്ടി ഉപയോഗിക്കാതെ എല്ലാം നഷ്ടപെട്ട പാവപെട്ട കുടുംബത്തിനു കൃത്യമായി പുനരധിവാസം ഉണ്ടാക്കി കൊടുക്കുക എന്നതാണ് .അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സാഹജര്യം മാറ്റികൊണ്ട് സ്വന്തം നാട്ടില്‍ തന്നെ കഴിയാനുള്ള ഒരു പുനരധിവാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഡിസംബര്‍ മാസം അവസാനം യോഗം വിളിച്ചു കൂട്ടാന്‍ തീരുമാനിക്കുകയും ,അത് നടക്കാന്‍ പോകുകയമാണ് .പക്ഷെ ഈ പദ്ധതിയെ തകര്‍ക്കുക എന്ന ഗൂഡാലോചനയുടെ ഭാഗമായാണോ ഇത്തരം അസത്യ വാര്‍ത്തകള്‍ ബിജെപി അനുകൂല ചാനല്‍ പുറത്ത് വിട്ടത് എന്ന് സമൂഹം സംശയിക്കുന്നു .

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ഞാന്‍ എന്തുകൊണ്ടാണ് ലീഗ് കാരനായത്?





എന്‍ ഡി എഫ് ക്കാരന്‍റെ തീവ്രത അല്ല! മുസ്ലീം ലീഗ് ന്‍റെ സംയമനമാണ് എനിക്ക് ഇഷ്ടം .
      സിപിഎം ന്‍റെ അക്രമ സമരം അല്ല !ലീഗ് ന്‍റെ സഹന സമരമാണ് എനിക്കിഷ്ടം .
         കോണ്‍ഗ്രസ്‌ ന്‍റെ ഗ്രൂപ്പ്‌ രാഷ്ട്രീയം അല്ല !ലീഗ് ന്‍റെ ഐക്യ രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
        ബിജെപിയുടെ വര്‍ഗീയത അല്ല !മുസ്ലീംലീഗ് ന്‍റെ മതേതരത്വമാണ് എനിക്ക് ഇഷ്ടം .
     
          ജമാഹത്തെ ഇസ്ലാമിയുടെ കളങ്കിത രാഷ്ട്രീയം അല്ല !ലീഗ് ന്‍റെ നൈതിക രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
          മദനിയുടെ  വൈകാരിക പ്രസംഗരാഷ്ട്രീയം അല്ല !പാണക്കാട് തങ്ങളുടെ മൌനവാക്കുകളാണ് എനിക്ക് ഇഷ്ടം .
        തീവ്രവാദികളുടെ രാജ്യദ്രോഹം അല്ല !ലീഗ് ന്‍റെ രാജ്യ സ്നേഹമാണ് എനിക്ക് ഇഷ്ടം .
   നക്സലുകളുടെ വിപ്ലവ രാഷ്ട്രീയം  അല്ല !ലീഗ് ന്‍റെ ആദര്‍ശ രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
           കവികളുടെ പാമ്പുകള്‍ക്ക് മാളമുണ്ട് മനുഷ്യ പുത്രന്‍ തല ചായ്ക്കാന്‍ മണ്ണില്‍ ഇടമില്ല എന്ന വിലാപമെല്ല !പാവപെട്ട വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന ബൈത്തുല്‍ രഹമ ലീഗ് രാ
ഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
           പാവപെട്ട രോഗികളെ കണ്ടു കണ്ണുനീര്‍ ഒഴുക്കുന്നതെല്ല !രോഗികള്‍ക്ക് ചികിത്സാ സാന്ത്വനം നല്‍കുന്ന ലീഗ് ന്‍റെ കാരുണ്യ രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
            ആക്രമ രാഷ്ട്രീയക്കാരുടെ കൈവെട്ട്,അമ്പത്ത് ഒന്ന് വെട്ട് അക്രമ രാഷ്ട്രീയമെല്ല  !ലീഗ് ന്‍റെ ജീവകാരുണ്യ പ്രവര്‍ത്തന രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
             കമ്മ്യൂണിസ്റ്റ് ക്കാരുടെ ആഭാസ സമരമെല്ല !ലീഗ് ന്‍റെ അവകാശ സമര രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .

ഞാന്‍ ഒരു മുസ്ലീംലീഗ് കാരനയതില്‍ അഭിമാനിക്കുന്നു ".കാരണം അതില്‍ എനിക്ക് നേരിന്‍റെ രാഷ്ട്രീയവും ,മതേതരത്വം ,ജീവകാരുണ്യ പ്രവര്‍ത്തനം,,മഹാന്മാരായ നേതാക്കള്‍ , മഹത്തായ പാരമ്പര്യം ,പ്രവര്‍ത്തനത്തിലുള്ള മികവ്,പരസ്പര സ്നേഹം ,നേതാക്കന്മാരും പ്രവര്‍ത്തകരും തമ്മിലുള്ള ഊഷ്മളമായ ബന്ധം,ഉദ്ദേശ ലക്ഷ്യങ്ങലെക്കുള്ള പ്രവര്‍ത്തന ശൈലി ,എനിക്ക് കാണാന് സാധിക്കുന്നു







2013, ഡിസംബർ 15, ഞായറാഴ്‌ച

പൊങ്ങട്ടെ വിജയഹരിത കൊടിയേ .മുസ്ലീം ലീഗ് സിന്ദാബാദ്

ആശയറ്റും ,അസ്തശക്തരായി ആലസ്യത്തിന്‍റെയും അലംഭാവത്തി ന്‍റെയും താഴ്വരകളില്‍ ഉറക്കംപൂണ്ട് കിടന്ന് ആരാന്‍റെ വിറകുവെട്ടികളും ,വെള്ളം കോരികളുമായി കഴിഞ്ഞിരുന്ന ഒരു സമുദായത്തെതൊട്ടുണര്‍ത്തി  അവര്‍ക്ക് ആത്മാഭിമാനവും ,അസ്ഥിത്വബോധവും അഭിമാനകരമായ അധികാര പങ്കാളിത്വവും നേടികൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ലീഗ് ന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം .










             പിറന്ന് വീണ  മണ്ണി ന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി നെഞ്ച് വിരിച്ച് നിര്‍ഭയമായി സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നിരന്തരം പോരാടുകയും ,സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമര്‍ത്തുന്ന ബ്രിട്ടന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് "അവരുടെ ഭാഷയും ,സംസ്കാരവും ,വിദ്യാഭ്യാസവും "ബഹിഷ്കരിച്ച്‌ കൊണ്ട് ഒരു ജനത മുന്നോട്ട് പോയപ്പോള്‍ ചരിത്ര പരമായ കാരണങ്ങാല്‍ അവര്‍ പിന്നോക്കതിന്റെ പടുകുഴിലേക്ക് ആണ്ടിറങ്ങി . ഭാരതം സ്വാതന്ത്ര്യം നേടിയിട്ടും അവഗണിക്കപെട്ട സമുദായത്തിന് വേണ്ടി ശബ്ദിക്കാന്‍ ,അവരുടെ ഹനിക്കപെട്ട അവകാശങ്ങള്‍ നേടികൊടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല .കാരണം വിഭജനത്തിന്‍റെ ഭാരം മുഴുവനും ഒരു സമുദായത്തി ന്‍റെ മേല്‍ ചുമത്തിയത് കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ വര്‍ഗീയവാദികളായും ,വിഘടനവാദികളാ യും മുദ്ര കുത്തും എന്നുള്ള ഭയം കൊണ്ട് തന്നെ സംരക്ഷികേണ്ട നേതാക്കള്‍ മൌനംഭജിച്ചു !.
           കട്ടിക്കൂരിരുട്ടില്‍ ഒരു വെളിച്ചം നല്‍കാന്‍ ഒരു വിളക്ക് മരമില്ലാതെ ,വെള്ള പൊക്കത്തിലും ,തിരമാലകളിലും ,കൊടും കാറ്റിലും പെട്ട കപ്പിത്താന്‍ ഇല്ലാത്ത കപ്പല്‍ പോലെ സമുദായം ആടിയുലയുമ്പോള്‍ അതാ പ്രതീക്ഷക്ക് വക നല്‍കികൊണ്ട്  "കറുത്ത കോട്ട് ഇട്ട .തുര്‍ക്കി തൊപ്പി വെച്ച ,വെളുത്ത താടിയുള്ള മദരാശിയിലെ ദയാ മനസില്‍ നിന്ന് "ധീരനായ ഒരു നേതാവ് വരുന്നു !!!അതെ ഭാരത മുസ്ലീംങ്ങളുടെ നൂറ്റാണ്ടിന്‍റെ നായകന്‍ ,ഭാരത മുസ്ലീംങ്ങള്‍ കാഹിദെ മില്ലത്ത് എന്ന് നീട്ടിവിളിച്ച ഇസ്മായില്‍ സാഹിബ് സമുദായത്തിന് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കി സമുദായത്തെ മുന്നോട്ടു നയിക്കാന്‍ മുന്നോട്ടു വന്നു .പാവനമായ പച്ച കൊടിയേന്തി മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവകന്‍ ഇന്ത്യ മുഴുവനും ഓടി നടന്നു .പൂക്കള്‍ നിറഞ്ഞ വഴികളിലൂടെയെല്ല ഇസ്മായില്‍ സാഹിബ് ന് സഞ്ചരിക്കേണ്ടി വന്നത് .കല്ലും ,മുള്ളും നിറഞ്ഞ വഴികളിലൂടെ നിര്‍ഭയമായി മുന്നോട്ടു പോയപ്പോള്‍ പോയ സഞ്ചരിച്ച വഴികളില്‍ പൂക്കള്‍ വിരിയിക്കാന്‍ അദ്ദേഹത്തി ന് സാദിച്ചു .ആടിയുലയുന്ന കപ്പലിന്‍റെ കപ്പിത്താനായപ്പോള്‍ സമുദായത്തെ കാറ്റിലും ,കോളിലും അകപ്പെടാതെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടു പോകാന്‍ അദ്ദേഹം രൂപം നല്‍കിയ മുസ്ലീം ലീഗിന് സാധിച്ചു .ഇന്ത്യ സ്വതന്ത്രമായിട്ട് ആറര പതിറ്റാണ്ട് ആയിട്ടും സമുദായം ആദിവസികലെക്കാള്‍ പിന്നോക്കം എന്ന് സച്ചാര്‍ കമ്മറ്റി കണ്ടത്തിയപ്പോള്‍ മുസ്ലീം ലീഗ് എന്ന കപ്പലില്‍ കയറിയ കേരള മുസ്ലീംങ്ങള്‍ ലോക മുസ്ലീംങ്ങള്‍ക്കു മാതൃകയായി അഭിമാനത്തോടെ മുന്നോട്ടു നീങ്ങാന്‍ സാധിച്ചു .പാവനമായ ഹരിത കൊടിയേന്തുക എന്നാല്‍ നിങ്ങള്‍ നല്ലൊരു രാഷ്ട്രീയക്കാരന്‍ ,മതേതര വാദി ,രാജ്യ സ്നേഹി ,ജീവകാരുണ്യ പ്രവര്‍ത്തകന്‍ ,എന്ന് സമൂഹം നിങ്ങളെ വിലയിരുത്തും .കാരണം ലീഗ് മുന്നോട്ടുവെക്കുന്നത് ആരുടേയും അവകാശങ്ങള്‍ ഹനിക്കാനെല്ല .മറിച്ച് ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ മതേതര മാര്‍ഗത്തില്‍ നേടിയെടുക്കാന്‍ മാത്രമാണ് ലീഗ് നിലകൊള്ളുന്നത് .
     ഇനിയും ലക്ഷ്യത്തിലേക്ക് എത്താന്‍ ലീഗ് എന്ന  കപ്പലിന് ദൂരം സഞ്ചരിക്കാന്‍ ഉണ്ട് .ഏതു കൊടും കാറ്റില്‍ പെട്ടാലും ,ഏതു വലിയ തിരമാലകള്‍ അടിച്ചാലും മുന്‍കാല നേതാക്കള്‍ കൈമാറിയ പാവനമായ ഹരിത കൊടി ഒരു പോറലും ഏല്‍ക്കാതെ കരക്ക്‌ എത്തിക്കേണ്ട ബാദ്ധ്യത നമുക്ക് ഉണ്ട് .കാരണം ഈ പതാക ഏറ്റു വാങ്ങി കപ്പലില്‍ യാത്ര ചെയ്യാന്‍ പുതിയ വരാന്‍ പോകുന്ന തലമുറയുണ്ട് .അവര്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ നമുക്ക് ലീഗ് എന്ന കപ്പലിനെ ശക്തി പെടുത്താം .വരൂ സോദരരെ നാളയുടെ അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടി ഉറക്കെ വിലിക്കൂ ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് ...










         

2013, ഡിസംബർ 9, തിങ്കളാഴ്‌ച

ആദ്ദ്രം അനുഗ്രഹമാകുമ്പോള്‍ .കെ എം ഷാജി എം എല്‍ എ യുടെ ,,

ആദ്രം അനുഗ്രഹമാകുമ്പോള്‍ .
        
        കുടുംബത്തിലെ ഒരു കുട്ടിക്ക് വല്ല വൈകല്യവും ഉണ്ടങ്കില്‍ ആ കുട്ടിയോട് മാതാ പിതാക്കള്‍ക്കും ,കുടുംബക്കാര്‍ക്കും ,അയല്‍വാസികള്‍ക്കെല്ലാം ഒരു പ്രത്യേക വാത്സല്യവും ,പരിഗണയും ഉണ്ടാകും .കാരണം വൈകല്യം അവരുടെ മനസിന് പ്രയാസം ഉണ്ടാക്കാതിരിക്കാന്‍ .ഇത് തന്നെയാണ് കെ എം ഷാജി എം എല്‍ എ തന്‍റെ മണ്ഡലത്തിലും നടപ്പിലാക്കുന്നത് .വൈകല്യമുള്ളവരെ കണ്ടത്തി അവര്‍ക്ക് പ്രത്യേക പരിഗണയും ,അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുയും ചെയ്യപെടുന്ന പുതിയ ഒരു പദ്ധതി സംസ്ഥാനത്തില്‍ ആദ്യമായി അഴികോട് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ എം എല്‍ എ ക്ക് സാധിച്ചു .
         ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എം എല്‍ എ മാരെ സമൂഹം വിളിക്കുക ജനകീയ എം എല്‍ എ എന്നാണ് .കെ എം ഷാജി എന്ന യുവ എം എല്‍ എ തന്നെ വിജയിപ്പിച്ച അഴികോട് മണ്ഡലത്തിലെ പാവപെട്ട സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തിലെ മറ്റുള്ള എം എല്‍ എ മാര്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചു .സര്‍ക്കാര്‍ പണം മാത്രം ആശ്രയിക്കാതെ സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം ശേകരിച്ചു അത് അര്‍ഹത പെട്ടവരുടെ കൈകളില്‍ എത്തിക്കാന്‍ കഴിയുന്നു എന്നത് ഈ എം എല്‍ എ യുടെ മേന്മയായി സമൂഹം കാണുന്നു .
             സമൂഹത്തിലെ വൈകല്യമുള്ളവരെ കണ്ടത്തി അവരവര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങളും ,ധന സഹായവും നല്‍കുകയും ,സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ നേടികൊടുക്കാനും ഈ പദ്ധതിയിലൂടെ ജനകീയ എം എല്‍ എ ക്ക് സാധിച്ചു .അവഗണിക്കപെട്ട വിഭാഗത്തിന് അവര്‍ക്ക് അര്‍ഹത പെട്ടത് നേടികൊടുക്കുകയും ,അവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും,സര്‍ക്കാര്‍ ഈ പദ്ധതിയെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലേക്ക് കൊണ്ടുവരും എന്നുംകൂടി വ്യക്തമാക്കിയപ്പോള്‍ ഈ പദ്ധതിയുടെ മഹത്വം കൂടുകയും ചെയ്യുന്നു .ജനങ്ങള്‍ക്ക്‌ വേണ്ടി നിരന്ധരം തന്‍റെ എം എല്‍ എ സ്ഥാനം വിനിയോഗിച്ചപ്പോള്‍  അഴികോട് നിവാസികള്‍  ഒറ്റകെട്ടായി പറഞ്ഞു "അതെ ഷാജി താങ്കള്‍ ജനകീയ എം എല്‍ എ യാണ് എന്ന് "ജനാധിപത്യ സ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്ന് ഷാജി സാഹിബ് താങ്കള്‍ക്കു പ്രവര്‍ത്തിയിലൂടെ തെളിയിക്കാന്‍ സാധിച്ചു .ജയ് മുസ്ലീം ലീഗ് ..ജയ് ഷേര്‍ മില്ലത്ത് ...ഫിറോസ്‌ കല്ലായ്